മുകളിൽ കാണുന്ന ബട്ടണുകൾ ക്ലിക്ക് ചെയ്തു അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം


ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന ചില വിപ്ലവങ്ങളെ കുറിച്ചാണ് ഈ പാഠഭാഗത്ത് ചർച്ച ചെയ്യുന്നത്. അവിടങ്ങളിൽ നിലനിൽക്കുന്ന ഭരണ വ്യവസ്ഥ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കുക എന്നതായിരുന്നു അവ ഓരോന്നും ലക്ഷ്യമിട്ടത്. ആധുനിക ലോകത്തെ മനുഷ്യജീവിതത്തെയും കാഴ്ചപ്പാടുകളെയും രൂപീകരിക്കുന്നതിൽ അവർ നിർണായക പങ്കു വഹിച്ചു.ചൂഷണമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കാനായി നമ്മുടെ പൂർവികർ നടത്തിയ പോരാട്ടങ്ങളെയും അവർ അനുഭവിച്ച ത്യാഗങ്ങളും അംഗീകരിക്കുവാനും വിലമതിക്കാനും ഈ പാഠഭാഗം വിനിമയം ചെയ്യുന്നതിലൂടെ നമുക്ക് കഴിയണം